ബൈബിളിന്റെ ചില വിശേഷണങ്ങള്‍

ദൈവം മനുഷ്യരോട് സംസാരിക്കുന്ന വേദിയാണ് വിശുദ്ധ ഗ്രന്ഥം. വചനമായ ദൈവത്തെ നമുക്ക് അടുത്തറിയാനുള്ള അവസരം ഒരുക്കുന്ന ഇടം. അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമാക്കുന്ന ഈ തിരുവചന സംഹിതയ്ക്ക്, മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത വിശേഷണങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ബൈബിളിന്റെ വിശേഷണങ്ങള്‍

1. പുസ്തകം എന്നു തന്നെ അര്‍ത്ഥം വരുന്ന പുസ്തകം
2. പുസ്തകങ്ങളുടെ പുസ്തകമെന്ന് അറിയപ്പെടുന്ന പുസ്തകം
3. ലോകചരിത്രത്തില്‍ ആദ്യം അച്ചടിക്കപ്പെട്ട പുസ്തകം
4. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകം
5. ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്തകം
6. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന പുസ്തകം
7. ലോകത്ത് ഏറ്റവും കൂടുതല്‍ സൗജന്യവിതരണം നടന്നിട്ടുള്ള പുസ്തകം
8. ഏറ്റവും കൂടുതല്‍ കാലം കൊണ്ട് എഴുതപ്പെട്ട പുസ്തകം
9. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുള്ള പുസ്തകം
10. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള പുസ്തകം
11. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാഖ്യാനിക്കപ്പെട്ട പുസ്തകം
12. ഏറ്റവും കൂടുതല്‍ പഠനവിഷയമായ പുസ്തകം