പരീക്ഷയെ പേടിയാണോ? ഈ വചനങ്ങൾ നിങ്ങളെ സഹായിക്കും

    പരീക്ഷകളെ പേടിക്കാത്ത കുട്ടികളില്ല. കുട്ടികളിൽ തന്നെയല്ല മുതിർന്നവരിലും ഏറെയുണ്ട് പരീക്ഷകളെ പേടിക്കുന്നവർ. പഠിക്കാനുള്ള ബുദ്ധിമുട്ട്, എത്ര പഠിച്ചാലും പഠിച്ചവ ഒന്നും ഓർമ്മയിൽ നിൽക്കാത്ത അവസ്ഥ, ചില പഠന വൈകല്യങ്ങൾ, പഠിച്ചതൊക്കെ അതുപോലെ അവതരിപ്പിക്കുവാൻ കഴിയുമോ എന്ന പേടി ഇങ്ങനെ നിരവധി കാര്യങ്ങളാകാം പരീക്ഷകളെ ഭയം കൂടാതെ അഭിമുഖീകരിക്കുവാൻ തടസമായി നിൽക്കുന്ന അടിസ്ഥാന കാര്യങ്ങൾ.

    പല പരീക്ഷകളിലും ഈ കാരണങ്ങൾ കൊണ്ട് പരാജയപ്പെട്ടു നിരാശയിൽ കഴിയുന്ന ധാരാളം കുട്ടികളുണ്ട്. ഇവർക്കായി ഒരു അഞ്ചു വചന ഭാഗങ്ങൾ പരിചയപ്പെടുത്തുകയാണ്. ഈ വചന ഭാഗങ്ങൾ ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിക്കുന്നതിലൂടെ ദൈവത്തിന്റെ വിജയം നൽകുന്ന അത്ഭുതകരമായ ശക്തി പ്രകടമാകുന്നത് കാണുവാൻ കഴിയും. ആ വചനങ്ങൾ ചുവടെ ചേർക്കുകയാണ്:

    1. “നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട് .(സെഫാനിയ 3: 17 )

    2. “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.” (ഫിലിപ്പി  4 :13)

    3. ” നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.” (ഏശയ്യാ  41 : 13)

    4. ” ഞാന്‍ പ്രാര്‍ത്ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു.” (ജ്ഞാനം  7 : 7)

    5. ” എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.” (യോഹന്നാന്‍ 14 : 26)

    ഈ വചനങ്ങൾ പരീക്ഷയുടെ സമയങ്ങളിൽ മാത്രമല്ല നിരന്തരം പഠിക്കാൻ ഇരിക്കുമ്പോഴും വെറുതെ ഇരിക്കുന്ന സമയങ്ങളിലുമൊ ക്കെ ആവർത്തിച്ചു ചൊല്ലി പ്രാർത്ഥിച്ചു കൊണ്ടിരിക്കാം. ഒരു പേപ്പറിൽ ഈ വചനം എഴുതി പ്രയാസമുള്ള വിഷയങ്ങളുടെ ബുക്കിൽ സൂക്ഷിക്കാം. അപ്പോൾ അത്ഭുതകരമായ വിജയം നിങ്ങളുടെ പഠനമേഖലയിൽ സംഭവിക്കും.