സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്ന തിരുവചനങ്ങള്‍

ധാരാളം ആളുകള്‍ മനോവിഷമം നേരിടുന്ന മേഖലകളാണ് സാമ്പത്തിക തകര്‍ച്ചയും കടബാധ്യതയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്തരം വിഷമതകളില്‍ നിന്ന് മോചനം നേടാനാവും. ദൈവം സാമ്പത്തികമായി അനുഗ്രഹിക്കുമ്പോള്‍ അതനുസരിച്ച് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് കാണിക്കണം. അതനുസരിച്ച് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കും. അക്കാര്യം ഓര്‍മ്മപ്പെടുത്തുന്നതും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നതുമായ ഏതാനും തിരുവചനങ്ങള്‍ ശ്രദ്ധിക്കാം..

1. ‘എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും'(ഫിലിപ്പി 4 : 19 ).

2. ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി. തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ'(2 കോറിന്തോസ് 8 : 9 ).

3. ‘നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും’ (2 കോറിന്തോസ് 9 : 11).

4. ‘അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആയിരിക്കയും വേണം'(1 തിമോത്തേയോസ് 6 : 18).

5. ‘നിന്റെ പ്രവൃത്തികള്‍ സത്യനിഷ്ഠമായിരുന്നാല്‍, എല്ലാ ചെയ്തികളിലും നിനക്ക് ഐശ്വര്യം കൈവരും. നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്കു നിന്റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാന ധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍നിന്നു മുഖം തിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍നിന്നു മുഖം തിരിക്കുകയില്ല'(തോബിത് 4 : 7).

6. ‘വിശക്കുന്നവനുമായി നിന്റെ അപ്പം പങ്കിടുക; നഗ്‌നനുമായി നിന്റെ വസ്ത്രവും. മിച്ചമുള്ളതു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്'(തോബിത് 4 : 16 ).

7. ‘ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോട് ദയ കാണിക്കുന്നവന്‍ അവിടുത്തെ ബഹുമാനിക്കുന്നു'(സുഭാഷിതങ്ങള്‍ 14 : 31).

8. ‘ഈ ചെറിയവരില്‍ ഒരുവന്, ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു'(മത്തായി 10 : 42).

9. ‘അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ'(ലൂക്കാ 3 : 11)

10. ‘മാനസാന്തരത്തിനു യോജി ച്ചഫലം പുറപ്പെടുവിക്കുവിന്‍'(മത്തായി 3 : 8).

11. ‘കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും'(ലൂക്കാ 6 : 38).