കുട്ടികൾ അറിഞ്ഞിരിക്കേണ്ട ബൈബിൾ വചനങ്ങൾ

ഒരുമിച്ചിരുന്ന് ബൈബിൾ വായിക്കുന്നത് നമ്മുടെ കുടുംബങ്ങൾക്കു ലഭിക്കുന്ന അവിസ്മരണീയമായ നിമിഷങ്ങളാണ്. ദൈവവചനവും വചനഭാഗങ്ങളും പഠിക്കുകയും വ്യാഖ്യാനം നടത്തുകയും ചെയ്യുന്നത് കുട്ടികളുടെ വിശ്വാസജീവിതത്തിന് അടിത്തറ പാകുന്ന ഒന്നാണ്. കുട്ടികൾക്ക് എളുപ്പം ഹൃദിസ്ഥമാക്കാനും നിത്യജീവിതത്തിൽ ഉപയോഗിക്കാനും പ്രാർത്ഥിക്കാനും സഹായിക്കുന്ന ഏതാനും തിരുവചനവാക്യങ്ങൾ വായിച്ചറിയാം…

1. “കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവ്വസൃഷ്ടിയുടെയും മേൽ അവിടുന്ന് കരുണ ചൊരിയുന്നു” (സങ്കീ. 145:09).

2. “ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ, പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാൻ കല്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും” (ജോഷ്വാ 1:09).

3. “പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് സങ്കീർത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ” (കൊളോ. 3:16).

4. “ദൈവത്തെ സ്നേഹിക്കുകയെന്നാൽ അവിടുത്തെ കൽപനകൾ അനുസരിക്കുകയെന്ന് അർത്ഥം. അവിടുത്തെ കൽപനകൾ ഭാരമുള്ളവയല്ല” (1 യോഹ 5:3).

5. ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നിൽ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് കവചമാണ്” (സുഭാ. 30:06).

6. “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും” (റോമ 10:13).

7. “നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല” (മത്തായി 5:14).

8. “കുട്ടികളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുവിൻ. അത് കർത്താവിന് പ്രീതികരമത്രേ” (കൊളോ. 3:20).

9. “അങ്ങയുടെ വചനം എന്റെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ്” (സങ്കീ. 119:105).

10. “മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങളും അവരോട് പെരുമാറുവിൻ” (ലൂക്ക 6:31).

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.