ആത്മീയമായ ഉണർവ് ലഭിക്കുന്നതിനായി ഏറ്റുചൊല്ലാം ഈ ബൈബിൾ വാക്യങ്ങൾ

മനുഷ്യന്റെ അനുദിന ജീവിതത്തിൽ എന്നും കരുത്ത് പകരുന്ന ശക്തി ദൈവത്തിൽ നിന്നും ലഭിക്കുന്നതു മാത്രമാണ്. അത് നിത്യമാണ്. പ്രാർത്ഥന കൊണ്ട് ശാരീരികമായിപ്പോലും നമുക്ക് ഊർജ്ജം ലഭിക്കും. നമുക്ക് ആത്മീയമായി ഉണർവേകാൻ സഹായിക്കുന്ന രണ്ട് തിരുവചനങ്ങൾ ഇതാ…

1. 2 കോറി 4:16: “ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു.”

2. ഏശയ്യാ 40: 30-31: “യുവാക്കള്‍ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.