സന്തോഷത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പറയുന്നത്

എന്താണ് യഥാര്‍ത്ഥത്തില്‍ സന്തോഷം, അല്ലെങ്കില്‍ എവിടെയാണ് യഥാര്‍ത്ഥത്തില്‍ സന്തോഷം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിവില്ല. ഇതാണ് സന്തോഷം എന്ന് കരുതുമ്പോഴാവും മറ്റെന്തെങ്കിലും കാണുക. അപ്പോള്‍ തോന്നും അതായിരിക്കും സന്തോഷം എന്ന്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സന്തോഷമെന്ന് വിശുദ്ധ ഗ്രന്ഥം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. എന്താണ് സന്തോഷം എന്ന് വ്യക്തമാക്കുന്ന ഈ തിരുവചനങ്ങളിലൂടെ ഒന്നു കടന്നു പോകാം…

1. കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും.
സങ്കീര്‍ത്തനങ്ങള്‍ 37 : 4

2. ഇതാ, ദൈവമാണ് എന്റെ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു.
ഏശയ്യാ 12 : 2

3. നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവന്‍ മൂലം വിശ്വാസത്താല്‍ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം.
റോമാ 5 : 2

4. അതുകൊണ്ട്, ബലഹീനതകളിലും ആക്‌ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ട നാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്തനായിരിക്കുന്നത്. ഞാന്‍ ഒരു ഭോഷനായിപ്പോയല്ലോ! നിങ്ങളാണ് അതിനു കാരണക്കാര്‍; എന്തെന്നാല്‍, നിങ്ങള്‍ എന്നെ പ്രശംസിക്കേണ്ടവരായിരുന്നു. ഞാന്‍ നിസ്‌സാരനാണെന്നിരിക്കിലും ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല.
2 കോറിന്തോസ് 12 : 1011

5. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.
മത്തായി 5 : 8

6. കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
1 യോഹന്നാന്‍ 3 : 18

7. കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും. നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. അവിടുന്നു പ്രകാശംപോലെനിനക്കു നീതിനടത്തിത്തരും; മധ്യാഹ്‌നംപോലെ നിന്റെ അവകാശവും. കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം അവലംബിച്ച്അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.

കോപത്തില്‍നിന്ന് അകന്നു നില്‍ക്കുക,ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക; അതു തിന്‍മയിലേക്കു മാത്രമേ നയിക്കൂ. ദുഷ്ടര്‍ വിച്‌ഛേദിക്കപ്പെടും; കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ഭൂമി കൈവശമാക്കും. അല്‍പസമയം കഴിഞ്ഞാല്‍ദുഷ്ടന്‍ ഇല്ലാതാകും; അവന്റെ സ്ഥലത്ത് എത്രയന്വേഷിച്ചാലുംഅവനെ കാണുകയില്ല. എന്നാല്‍, ശാന്തശീലര്‍ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവില്‍ അവര്‍ ആനന്ദിക്കും. ദുഷ്ടന്‍ നീതിമാനെതിരായിഗൂഢാലോചന നടത്തുകയും അവന്റെ നേരേ പല്ലിറുമ്മുകയും ചെയ്യുന്നു.

എന്നാല്‍, കര്‍ത്താവു ദുഷ്ടനെപരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന്അവിടുന്നറിയുന്നു. ദുഷ്ടര്‍ വാളൂരുകയുംവില്ലു കുലയ്ക്കുകയും ചെയ്യുന്നു; ദരിദ്രരെ നിലംപതിപ്പിക്കാനും പരമാര്‍ഥഹൃദയരെ വധിക്കാനുംതന്നെ.
സങ്കീര്‍ത്തനങ്ങള്‍ 37 : 414

8. ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളും ആയ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും.
നിയമാവര്‍ത്തനം 33 : 29