വഴക്കും പരാതിയും പതിവാക്കിയ കുട്ടികള്‍ക്കുവേണ്ടിയുള്ള വചനഭാഗം

കുട്ടികളെ ശാന്തശീലരും സത്‌സ്വഭാവികളുമാക്കി വളര്‍ത്തുക എന്നതാണ് മാതാപിതാക്കളെ സംബന്ധിച്ച് വലിയ വെല്ലുവിളിയുയര്‍ത്തുന്ന ഒരു കാര്യം. പ്രത്യേകിച്ച് കുട്ടികള്‍ പരസ്പരവും മറ്റ് കുട്ടികളുമായുള്ള വഴക്കും അതുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതും. ഇത്തരത്തില്‍ വഴക്കടിക്കുന്ന സ്വഭാവം കൂടുതലാണെന്ന് തോന്നുന്ന കുട്ടികളെ ശിക്ഷണം കൊണ്ട് നേരെയാക്കാന്‍ പരിശ്രമിക്കുന്നതിന് പകരം അവര്‍ക്ക് ഒരു വചനഭാഗം പഠിപ്പിച്ചു കൊടുക്കാം.

ഈ വചനഭാഗം ഹൃദിസ്ഥമാക്കാന്‍ കഴിഞ്ഞാല്‍, അത് ഇടയ്ക്കിടെ ആവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചാല്‍ അവരുടെ സ്വഭാവത്തെ ശാന്തഭാവത്തിലേയ്ക്ക് തിരിച്ചുവിടാന്‍ സാധിക്കും. വി. പൗലോസ് ശ്ലീഹാ ഫിലിപ്പിയിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലെ ആ വചനമിതാണ്…

‘അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്‌നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍. എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളു ടെകൂടെയുണ്ടായിരിക്കും’ (ഫിലിപ്പി 4 : 89).