ദാമ്പത്യബന്ധം സ്‌നേഹസമ്പന്നമാക്കാന്‍ സഹായിക്കുന്ന തിരുവചനഭാഗം

സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയും സ്‌നേഹം ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും. എന്നാല്‍ യഥാര്‍ത്ഥ സ്‌നേഹം എന്താണ് എന്നതിനെക്കുറിച്ച് എത്ര പേര്‍ക്ക് അറിയാം എന്നത് സംശയമാണ്.

ദാമ്പത്യത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് സ്‌നേഹത്തിന്റെ പേരിലാണ്. ഭര്‍ത്താവ് എന്നെ സ്‌നേഹിക്കുന്നില്ല, ഭാര്യ എന്നെ സ്‌നേഹിക്കുന്നില്ല എന്ന ചിന്തയില്‍ നിന്നാണ് പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നത്. സ്‌നേഹം യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് മനസിലാക്കാത്തതാണ് ഇതിന് കാരണം.

തങ്ങളുടെ ബന്ധം സുദൃഢമാക്കുന്നതിന് ദമ്പതികള്‍ എല്ലാ ദിവസവും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട തിരുവചനഭാഗമാണ് വി. പൗലോസ് എഴുതിയ കൊറിന്തോസുകാര്‍ക്കുള്ള ലേഖനത്തിലെ 13: 4-8 വരെയുള്ള തിരുവചനങ്ങള്‍. യഥാര്‍ത്ഥ സ്‌നേഹം എന്താണെന്ന് വി. പൗലോസ് വിശദീകരിക്കുന്നുണ്ട് അവിടെ.

“സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല, സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല, അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്ളാദം കൊള്ളുന്നു. സ്‌നേഹം സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു. സകലത്തേയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.