ജീവിതത്തിന്റെ ക്ലേശങ്ങളിൽപെട്ടുഴലുന്ന നമുക്ക് ഏറ്റവും വലിയ ആശ്വാസമാണ് “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (28-29) എന്ന ഈശോയുടെ വാക്യങ്ങൾ. പക്ഷേ, ആശ്വാസം തേടി നമ്മൾ ഈശോയുടെ പക്കലേക്കാണോ പോകുന്നത് എന്നത് ചിന്തനീയമാണ്.
ചില വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും ആശ്വാസം തേടിപ്പോകുന്നത് പലപ്പോഴും ചെന്നവസാനിക്കുന്നത് അപകടത്തിലാണ്. എത്രയോ ഉദാഹരണങ്ങളാണ് നമുക്കു ചുറ്റും. ഈശോയിലേക്കു നയിക്കാത്ത വ്യക്തികളിലേക്കും സാഹചര്യങ്ങളിലേക്കും ഒരിക്കലും ആശ്വാസം തേടിപ്പോകരുത്; അത് എത്ര വലുതായി തോന്നിയാലും.
ഫാ. ജി. കടൂപ്പാറയിൽ MCBS