സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം ബുധൻ ആഗസ്റ്റ് 10 യോഹ. 13: 1-15 ബന്ധം

കാലു കഴുകാന്‍ വിസമ്മതിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ശ്രദ്ധിക്കണം. “ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല.” പത്രോസിന് യേശുവിനോടു കൂടെ പങ്കുണ്ടാകുന്നത് കാല്‍ കഴുകുന്നതു കൊണ്ടാണ്.

പരസ്പരം ജീവിതത്തില്‍ പങ്കുകാരാകുന്നത്, ബന്ധത്തിലാകുന്നത് കാല്‍ കഴുകുന്നതിലൂടെയാണ്. എളിമയുടെ മഹത്തായ സന്ദേശവും മാതൃകയുമാണ് നമുക്ക് ഈശോ നൽകുന്നത്. എല്ലാ ഹൃദയബന്ധങ്ങളും തുടങ്ങുന്നതും വളരുന്നതും കാല്‍ കഴുകലിലൂടെയാണ്. എളിമപ്പെടുക എന്നത് സ്നേഹത്തിന്റെ ഒരു ഭാവമാണ് എന്നു മനസിലാക്കുക. ഈ തിരിച്ചറിവാണ് നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നത്. ചില നിലപാടുകളും വാക്കുകളും ഒക്കെ കാല്‍ കഴുകുന്നതിന്റെ പ്രതീകങ്ങളാണ് എന്നോര്‍മ്മിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.