സീറോ മലബാർ കൈത്താക്കാലം മൂന്നാം ചൊവ്വ ആഗസ്റ്റ് 09 മത്തായി 19: 3-12 കുടുംബം  

തന്നെ പരീക്ഷിക്കാനായി, വിവാഹജീവിതത്തെക്കുറിച്ച് ഫരിസേയര്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമായി ഈശോ പറയുന്നത്, “പിന്നീടൊരിക്കലും അവര്‍ രണ്ടല്ല; ഒറ്റ ശരീരമായിരിക്കും” എന്നാണ്. വിവാഹജീവിതത്തിന്റെ മഹാത്മ്യവും പ്രാധാന്യവും ഈശോ ഈ വചനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനവും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ വചനഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

വേര്‍പിരിയാന്‍ വേണ്ടിയല്ല ദൈവം വിവാഹബന്ധത്തിലൂടെ ദമ്പതികളെ ഒരുമിപ്പിക്കുന്നത്. മരണം വരെ ഈ ഭൂമിയില്‍ ഒന്നായിരിക്കാനാണ്. എല്ലാ ദമ്പതികളെയും ഓര്‍മ്മിച്ച് നമുക്ക് ഇന്ന് പ്രാര്‍ത്ഥിക്കാം. പ്രശ്നങ്ങളും അസ്വസ്ഥതകളും ഉണ്ടാകുമ്പോള്‍ ദൈവത്തില്‍ ആശ്രയിച്ചു വിജയകരമായി മുമ്പോട്ടു പോകാന്‍ എല്ലാ ദമ്പതികള്‍ക്കും സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.