സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം തിങ്കൾ ആഗസ്റ്റ് 08 ലൂക്കാ 9: 57-62 ഒന്നാം സ്ഥാനം

ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ ജീവിതത്തിലുടനീളം പ്രഥമസ്ഥാനം നല്‍കേണ്ടത് ക്രിസ്തുവിനാണെന്ന സന്ദേശം ഇന്നത്തെ വചനം നമുക്ക് നല്‍കുന്നു. വീടിനോ, മാതാപിതാക്കള്‍ക്കോ, സമ്പത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കേണ്ടവരല്ല നമ്മള്‍. നമ്മളില്‍ പലരും ജീവിതത്തില്‍ പരാജയപ്പെടുന്നതും നിരാശയിലേക്കു വീഴുന്നതും മറ്റു പലതിലും നമ്മള്‍ ഒന്നാം സ്ഥാനം നല്‍കിയിട്ട്, അവ നമ്മെ വിട്ടുപോകുമ്പോഴാണ്.

ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം നമ്മള്‍ ക്രിസ്തുവിനു നല്‍കിയാൽ, അവനൊരിക്കലും നമ്മെ വിട്ടുപോവുകയോ, നമ്മെ നിരാശപ്പെടുത്തുകയോ ഇല്ല. അവന്‍ നമ്മെ വിജയത്തിലേക്കു നയിക്കും. അതിനാൽ ഇനിയെങ്കിലും നമുക്ക് നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.