സീറോ മലബാർ ശ്ലീഹാക്കാലം ഏഴാം ചൊവ്വ ജൂലൈ 19 യോഹ 3: 1-2 പുതിയ ജനനം

രാത്രിയിൽ ഈശോയുടെ അടുത്തെത്തുന്ന നിക്കോദേമോസ് ആത്മീയമായും ശാരീരികമായും ഇരുട്ടിലാണ്. ആ ഇരുളിലേക്കാണ് പ്രകാശം പോലെ ഈശോയുടെ വാക്കുകൾ കടന്നുചെല്ലുന്നത്. ക്രിസ്തുവിന്റെ വാക്കുകൾ സാവധാനത്തിൽ കത്തിപ്പടരുന്ന ഒരു തിരിനാളം പോലെയാണ്. പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് ഏറ്റവുമധികം ജ്വലിക്കുക.

ഈശോയുടെ കുരിശുമരണത്തിനു ശേഷം നിക്കോദേമോസ്, ഈശോയിലുള്ള തന്റെ വിശ്വാസം മറ്റുള്ളവരെ പരസ്യമായി അറിയിച്ചുകൊണ്ട്  ഈശോയെ സംസ്കരിക്കാനെത്തുന്നു. അയാളുടെ ഭയം ഇല്ലാതാവുകയാണ്. അയാളുടെ പുതിയ ജനനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം: “നമ്മുടെ മനോഭാവം മാറ്റാനും നമ്മുടെ ജീവിതത്തിന്റെ ഗതി തിരിച്ചുവിടാനും പരിശുദ്ധാത്മാവാണ് നമുക്ക് ശക്തി നൽകുന്നത്.” നമുക്കും  പരിശുദ്ധാത്മാവിനോട് തീക്ഷ്ണമായി പ്രാർത്ഥിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.