സീറോ മലബാർ ശ്ലീഹാക്കാലം ആറാം ശനി ജൂലൈ 16 ലൂക്കാ 8: 1-8 അനുഗമനം

ഈ വചനഭാഗത്ത് യേശുവിനെ അനുഗമിച്ച സ്ത്രീകളെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. അനുഗാമികളെ തെരെഞ്ഞെടുക്കുന്നതിൽ യേശുവിന് വിവേചനമില്ലായിരുന്നു എന്നതാണ് ഇവിടെ പ്രകടമാകുന്ന കാര്യം. വ്യത്യസ്തങ്ങളായ തലങ്ങളിൽ നിന്നും വന്ന സ്ത്രീകൾ അവനെ അനുഗമിക്കുന്നു.

ഇന്നും നമ്മുടെ പശ്ചാത്തലമോ, ഭൂതകാലമോ പരിഗണിക്കാതെ അവൻ നമ്മെയെല്ലാം വിളിക്കുന്നു. അവന് നാം എല്ലാവരിലും വലിയ പ്രതീക്ഷയുണ്ട്. നാം എല്ലാവരും – നിങ്ങളും ഞാനും – വിശുദ്ധരാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. നമ്മുടെ ഭൂതകാലം നോക്കാതെ നമ്മെ വിളിച്ച യേശുവിനെ നമ്മൾ എങ്ങനെ അനുഗമിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മളാലാവുംവിധം അവനോട് വിശ്വസ്തത പുലർത്തി അനുഗമനം തുടരുകയാണ് നമ്മൾ ചെയ്യേണ്ടത്. ഇപ്പോൾ എന്തു ചെയ്യുന്നു എന്നതും ഇനി എന്തു ചെയ്യുന്നു എന്നതുമാണ് ദൈവം പരിഗണിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.