സീറോ മലബാര്‍ ഉയിർപ്പുകാലം രണ്ടാം ചൊവ്വ ഏപ്രിൽ 26 മത്തായി 8: 5-13 വിശ്വാസം

“ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽ പോലും ഞാൻ കണ്ടിട്ടില്ല” എന്നാണ് യേശു പറയുന്നത്. “ഞാൻ വന്ന് സുഖപ്പെടുത്താം” എന്ന യേശുവിന്റെ നല്ല മനസിന്, “നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല; നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി എന്റെ ഭൃത്യൻ സുഖപ്പെടും” എന്ന ശതാധിപന്റെ വാക്യത്തിനു മറുപടിയായാണ് ഈശോ ഇങ്ങനെ പറയുന്നത്.

വലിയ വിശ്വാസമാണ് ശതാധിപന് ഉള്ളത്. ആ വലിയ വിശ്വസത്തെയാണ് ഈശോ വിലമതിക്കുന്നത്. ദൈവത്തിലും ദൈവം ഒരുക്കിയിരിക്കുന്ന ജീവിതപദ്ധതികളിലും നമുക്ക് എന്തുമാത്രം വിശ്വാസമുണ്ടെന്ന് ധ്യാനിക്കേണ്ടത് ആവശ്യമാണ്. വിശ്വാസമാണ് നമ്മുടെ ചെയ്തികളിലൂടെ പ്രകടമാകുന്നത്. മറ്റുള്ളവരുടെ മുൻപിൽ വെളിച്ചമായി നമ്മുടെ വിശ്വാസം തെളിഞ്ഞുനിൽക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.