സീറോ മലബാര്‍ ശ്ലീഹാക്കാലം അഞ്ചാം വെള്ളി ജൂലൈ 08 ലൂക്കാ 12: 4-12 ഭയം കൂടാതെ സാക്ഷ്യം നല്‍കുക

നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ അവനെ ഏറ്റുപറയുക. വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവനെ ഏറ്റുപറയാതെയും സാക്ഷ്യപ്പെടുത്താതെയുമിരിക്കുന്നത് ആത്മവഞ്ചനയാണ്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സത്യത്തെ നിശബ്ദത കൊണ്ട് മൂടിവയ്ക്കുന്നതും പൊതുസ്വീകാര്യതക്കു വേണ്ടി കള്ളം പറയുന്നതും കപടത കാണിക്കുന്നതും വഞ്ചന തന്നെ. ഇവിടെയൊക്കെ ക്രിസ്തുവിനെ ഏറ്റുപറയുക.

സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന ആത്മീയതയല്ല നമുക്ക് ആവശ്യം. മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളും മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളും ജീവിതത്തില്‍ ഈശോയെ ഏറ്റുപറയുന്നവരാണ്. തൊഴില്‍വീഥികളിലും യാത്രക്കിടയിലും വിശ്രമവേളകളിലും ക്രിസ്തുവിനെ ഏറ്റുപറയുക. കാരണം, നമ്മുടെ നിലനില്‍പ്പിനു കാരണം അവനാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.