സീറോ മലബാര്‍ ശ്ലീഹാക്കാലം അഞ്ചാം വ്യാഴം ജൂലൈ 07 ലൂക്കാ 13: 31-35 ദൗത്യം

ഹേറോദേസ് കൊല്ലാനൊരുങ്ങുന്നു എന്നറിഞ്ഞിട്ടും ധൈര്യപൂര്‍വ്വം തന്റെ ദൗത്യം തുടരുന്ന ഈശോയെയാണ് ഇന്നത്തെ വചനത്തില്‍ നമ്മള്‍ കാണുന്നത്. മരണത്തിനു മുമ്പിലും തന്റെ പിതാവ് ഏല്‍പിക്കുന്ന ദൗത്യം തിരിച്ചറിഞ്ഞ് അത് പൂര്‍ത്തിയാക്കാനാണ് ഈശോ ശ്രമിക്കുന്നത്. അല്ലാതെ, ഹേറോദേസിനെതിരെ പ്രവര്‍ത്തിക്കുകയല്ല.

നമ്മെയും നമ്മുടെ ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായേക്കാം. വ്യക്തികളും സമയവും സാഹചര്യങ്ങളുമൊക്കെ എതിരായി വന്നേക്കാം. എന്നാലും ഈ ഭൂമിയില്‍ ദൈവം എന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം എന്താണെന്നു മനസിലാക്കി അത് പൂര്‍ത്തിയാക്കാനായിരിക്കണം നമ്മുടെ ശ്രമം. ദൈവത്തില്‍ കണ്ണുറപ്പിച്ച് യാത്ര ചെയ്താല്‍ മറ്റൊന്നിനും നമ്മെ ഭയപ്പെടുത്താനാകില്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.