സീറോ മലബാര്‍ ശ്ലീഹാക്കാലം അഞ്ചാം ബുധൻ ജൂലൈ 06 യോഹ. 12: 20-28 ഗോതമ്പുമണി

എല്ലാ വിത്തും നൂറുമേനി ഫലം പുറപ്പെടുവിക്കില്ല. അനുകൂലമായ സാഹചര്യമല്ലെങ്കില്‍ വിത്ത് വിത്തായിരിക്കുകയോ, ഉണങ്ങിപ്പോവുകയോ, നശിച്ചുപോവുകയോ ചെയ്യും. മഴ, മഞ്ഞ്, വെയില്‍, മണ്ണ്, വെള്ളം ഇവയെല്ലാം ആവശ്യമാണ് ഒരു വിത്ത് അഴുകാനും മുളച്ചുപൊങ്ങാനും നൂറുമേനി ഫലം പുറപ്പെടുവിക്കാനും.

നമ്മുടെ ആത്മീയജീവിതവും വിശ്വാസജീവിതവുമൊക്കെ ഇതുപോലെ തന്നെയാണ്. അവ വളരണമെങ്കില്‍ സാഹചര്യങ്ങളുടെ സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ആത്മീയജീവിതം മയക്കത്തിന്റെ അവസ്ഥയിലാണോ, ഉണര്‍വ്വിന്റെ പാതയിലാണോ എന്ന് ധ്യാനിക്കേണ്ട സമയമാണിത്. തന്റെ മരണത്തിലേക്ക് നടന്നടുക്കുന്ന യേശുവാണ് പറയുന്നത് – ഗോതമ്പുമണി അഴുകണമെന്ന്. പഴയ അവസ്ഥയില്‍ നിന്ന് പരിപൂര്‍ണ്ണമായി മാറിയാലേ പുതുമയെ സ്വീകരിക്കാനാവൂ; മരിച്ചാലേ ഉയിര്‍ക്കാനാവൂ. അതാണ് യേശു ചെയ്തത്. നമ്മള്‍ ചെയ്യേണ്ടതും അതു തന്നെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.