സീറോ മലബാർ ശ്ലീഹാക്കാലം ജൂലൈ 04 യോഹ. 15: 18-27 സഹനം 

“ദാസൻ യജമാനനേക്കാൾ വലിയവനല്ല.” ഏറ്റവുമധികം സഹനാനുഭവങ്ങളിലൂടെ കടന്നുപോയവനാണ് ഈശോ. ഈശോയെ അനുഗമിക്കുന്ന നമ്മളും ജീവിതത്തിൽ സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടവരാണ്. ഈശോക്കു വേണ്ടി അനുഭവിക്കുന്ന സഹനങ്ങൾ നമ്മെ ഈശോയോട് കൂടുതൽ അനുരൂപരാക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

ക്രിസ്തുവിന്റെ അനുയായി എന്ന നിലയിൽ ക്രിസ്തുവിന്റെ പാതകളിൽ കൂടി നമ്മൾ കടന്നുപോകേണ്ടതുണ്ട്. തന്നെ അനുഗമിക്കുന്നവർക്ക് സഹനങ്ങൾ ഉണ്ടാവുമെന്ന് അവിടുന്നു തന്നെ പറയുന്നുമുണ്ട്. അതിനാൽ സഹനങ്ങൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചു എന്ന് നമ്മൾ കരുതരുത്. ഈശോയോടു ചേർന്ന് സഹനത്തിൽ കൂടി കടന്നുപോകുക എന്നതും, സഹനത്തെ അതിജീവിക്കുക എന്നതുമാണ് നമ്മൾ ചെയ്യേണ്ടത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.