സീറോ മലബാർ ശ്ലീഹാക്കാലം അഞ്ചാം ഞായർ ജൂലൈ 03 യോഹ. 11: 1-16 സമയം

ലാസറിന്റെ മരണത്തെക്കുറിച്ചല്ല, ജീവനെക്കുറിച്ചുള്ള വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ‘ലാസർ രോഗിയായി എന്നു കേട്ടിട്ടും രണ്ടു ദിവസം കൂടി ഈശോ അവിടെ താമസിച്ചു.’ ഇത് ഒരു പ്രധാന വാക്യമാണ്. ഈശോയുടെ പ്രവർത്തനത്തിന് അതിന്റേതായ സമയമുണ്ട്. ആ സമയം ഏതെന്ന് നമുക്ക് അറിയില്ല. എന്നാൽ, തന്റെ സമയത്ത് ഈശോ പ്രവർത്തിക്കും.

നമ്മുടെ പ്രാർത്ഥനകൾക്ക് ഉടനടി ഉത്തരം ലഭിക്കുന്നില്ലങ്കിൽ അസ്വസ്ഥരാകുന്നവരാണ് നമ്മൾ. അങ്ങനെയുള്ളപ്പോൾ ഈ വാക്യം നമ്മൾ ഓർമ്മിക്കണം, ഈശോയുടെ സമയത്തിനായി കാത്തിരിക്കണം. നമ്മുടെ പ്രാർത്ഥനകൾ തുടരുക. വേണ്ട സമയത്ത് അവൻ കൃത്യമായും പ്രവർത്തിച്ചിരിക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.