സീറോ മലബാർ ശ്ലീഹാക്കാലം നാലാം ശനി ജൂലൈ 02 യോഹ. 5: 19-24 അടിസ്ഥാനം 

പിതാവ് ചെയ്യുന്നതു തന്നെ പുത്രനും ചെയ്യുന്നു എന്ന് നമ്മൾ വചനത്തിൽ വായിക്കുന്നു. പിതാവും പുത്രനും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പുത്രന്റെ പ്രവർത്തനങ്ങളെല്ലാം. ഞാനും പിതാവും ഒന്നാണ് (യോഹ. 10:30) എന്ന് യേശു പറയുന്നതും ഓർക്കേണ്ടതുണ്ട്.

എന്റെ പ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനം എന്താണ്? പിതാവായ ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യേശുവിന്റെ പ്രവർത്തനങ്ങളെല്ലാം നടന്നത്. അതേ മാതൃക പിന്തുടരേണ്ടവരാണ് നമ്മൾ. നമ്മുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുമ്പ് ദൈവത്തോട് ആലോചന ചോദിക്കുന്ന പതിവും നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. പ്രവർത്തനങ്ങളിൽ പ്രസന്നതയും അതിലൂടെ മറ്റുള്ളവർക്ക് നന്മയും നല്കാൻ നമുക്ക് സാധിക്കും – ദൈവമാണ് നമ്മുടെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമെങ്കിൽ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.