സീറോ മലബാർ ശ്ലീഹാക്കാലം നാലാം വെള്ളി ജൂലൈ 01 ലൂക്കാ 6: 46-49 ദൈവവിശ്വാസം

വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് ആഞ്ഞടിക്കുകയും ചെയ്തിട്ടും ഇളക്കാൻ കഴിയാത്ത വീട് എത്ര ഉറപ്പുള്ളതായിരിക്കും. ഈശോയുടെ ഈ ഉപമ നമ്മുടെ അനുദിന ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

ദൈവവിശ്വാസത്തിൽ അടിയുറച്ച ജീവിതമുള്ളവരെ പ്രതിസന്ധികളും പ്രലോഭനങ്ങളും തകർക്കാറില്ല. രോഗങ്ങൾ വന്നാലും ദുരിതങ്ങൾ വിടാതെ പിന്തുടർന്നാലും തകർച്ചകൾ സംഭവിച്ചാലും അവരുടെ മനസ് ദൈവത്തിൽ ഉറച്ചിരിക്കും. ജീവിതത്തിലെ ഓരോ സംഭവത്തിലൂടെയും ദൈവം ഓരോ കാര്യം പഠിപ്പിക്കുകയാണ് എന്ന് അവർ വിശ്വസിക്കും. ആ വിശ്വാസം ഭാവാത്മകമായി ചിന്തിക്കാനും അപകടങ്ങളെ അതിജീവിക്കാനും തകർന്നിരിക്കുന്നവരെ ഉയർച്ചയിലേക്ക് നയിക്കാനും അവരെ സഹായിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.