സീറോ മലബാർ ശ്ലീഹാക്കാലം നാലാം വ്യാഴം ജൂൺ 30 യോഹ. 17: 1-8 നിത്യജീവൻ

“ഏകസത്യദൈവമായ നിന്നെയും നീ അയച്ച ക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ” (3) എന്ന വചനം നമ്മെ ജീവിതത്തിൽ പുനഃർവിചിന്തനത്തിനു പ്രേരിപ്പിക്കുന്നു.

നിത്യജീവൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനുള്ള മാർഗ്ഗം ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാൻ കഴിയുക എന്നത് ഭാഗ്യമാണ്. നിത്യജീവൻ എന്തിലാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയാമെങ്കിലും മറ്റു കാര്യങ്ങളെ തേടിപ്പോകുന്നതാണ് നമ്മുടെ പരാജയമായി ഭവിക്കുന്നത്. പണം, പദവി, പ്രശസ്തി എന്നിവയെ തേടിപ്പോകുമ്പോൾ ദൈവത്തെയും ഈശോയെയും തേടുന്നതിന്റെയും അറിയുന്നതിന്റെയും അളവും തീക്ഷ്ണതയും കുറയാൻ ഇടയാകും. ലക്ഷ്യം നിത്യജീവൻ ആയിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.