സീറോ മലബാര്‍ ശ്ലീഹാക്കാലം നാലാം ഞായർ ജൂൺ 26 യോഹ. 6: 60-69 നിത്യജീവന്റെ വചസ്സുകള്‍

“കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്” എന്ന പത്രോസിന്റെ മറുപടി നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്. പലരും തന്നെ ഉപേക്ഷിച്ചു പോയപ്പോഴും കൂടെ നിന്ന ശിഷ്യരോട്, “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ” എന്ന് ഈശോ ചോദിച്ചപ്പോള്‍ പത്രോസ് പറഞ്ഞ മറുപടിയാണിത്.

ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പലരും ഈശോയെ ഉപേക്ഷിച്ചു പോകുന്ന സംഭവങ്ങൾ നാം കേള്‍ക്കാറുണ്ട്. നമ്മളും പലപ്പോഴും ഈശോയെ ഉപേക്ഷിച്ചു പോകാറുണ്ട്. പക്ഷേ, എവിടെപ്പോയാലും ഈശോയെക്കാളും വലിയ അഭയകേന്ദ്രം നമുക്ക് എവിടെക്കിട്ടാനാണ്‌? ഈശോയില്‍ നിന്ന് അകന്നുപോകുന്നവര്‍ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്നോര്‍ത്താല്‍ നന്ന്. ഒപ്പം ഓര്‍ക്കുക “എങ്ങും പോകാന്‍ ഇടമില്ലാത്തവന്റെ ഇടമാണ് ഈശോ” എന്നതും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.