സീറോ മലബാര്‍ ഉയിർപ്പുകാലം രണ്ടാം തിങ്കൾ ഏപ്രിൽ 25 മത്തായി 8: 1-4 നിന്റെ മനസ്

“അങ്ങ് മനസാകുന്നുവെങ്കിൽ എന്നെ സുഖപ്പെടുത്തുക” എന്നു പറഞ്ഞ കുഷ്ഠരോഗിയെ, “ഞാൻ മനസാകുന്നു; നീ ശുദ്ധനാകട്ടെ” എന്നു പറഞ്ഞ് യേശു സുഖപ്പെടുത്തുന്നു.

ചോദിക്കുന്നവർക്ക് സൗഖ്യം നല്‍കുന്നവനാണ് ഈശോ. ചോദിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. പക്ഷേ, അവിടെയും ‘അങ്ങ് മനസാകുന്നെങ്കിൽ’ എന്നു കൂടി പറയണം. കാരണം, അവിടുത്തെ ഹിതമാണ് പ്രധാനപ്പെട്ടത്. ഈശോയുടെ ഗത്സമെനിലെ പ്രാർത്ഥനയും അതുപോലെ ആയിരുന്നല്ലോ. “എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ” എന്നത് നമ്മൾ ഓർക്കുക. ദൈവത്തിന്റെ ഹിതത്തിന് നമ്മെ വിട്ടുകൊടുക്കുന്നതാണ് ഏറ്റവും വലിയ പ്രാർത്ഥന എന്ന് ഓർമ്മിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.