സീറോ മലബാർ ശ്ലീഹാക്കാലം മൂന്നാം ശനി ജൂൺ 25 മർക്കോ. 4: 1-9 നല്ല നിലം 

വിതക്കാരൻ ഓരോ ദിവസവും നമ്മിലേക്ക് നന്മയുടെ വിത്തുകൾ വ്യത്യസ്തങ്ങളായ രീതിയിൽ വിതച്ചുകൊണ്ടിരിക്കുകയാണ്. അവയൊക്കെ സ്വീകരിക്കാൻ പറ്റിയ നിലങ്ങളാണോ നമ്മുടെ ഹൃദയങ്ങളെന്ന് പരിശോധിക്കുക അത്യാവശ്യമാണ്.

സാഹചര്യത്തിനനുസരിച്ച് പ്രകൃതം മാറുന്ന നിലങ്ങളാണ് പലപ്പോഴും നമ്മുടെ ഹൃദയങ്ങൾ. ചിലപ്പോൾ അത് പാതകൾ  പോലെ, ചിലപ്പോൾ മുൾച്ചെടികൾ പോലെ, ചിലപ്പോൾ പാറ പോലെ, ചിലപ്പോൾ നല്ല നിലം പോലെയുമാണ് പ്രവർത്തിക്കുന്നത്. ഒരേ ഹൃദയം തന്നെ പല നിലങ്ങളായി സാഹചര്യം മാറുന്നതിനനുസരിച്ച് മാറുന്നു. ഹൃദയത്തെ എപ്പോഴും നല്ല നിലമാക്കി സൂക്ഷിക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള വെല്ലുവിളി. അതിൽ വിജയിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.