സീറോ മലബാര്‍ ശ്ലീഹാക്കാലം മൂന്നാം ചൊവ്വ ജൂൺ 21 മത്തായി 17: 14-21 വിശ്വാസം

ദൈവത്തില്‍ എന്തുമാത്രം വിശ്വാസമുണ്ടെന്ന് ധ്യാനിക്കേണ്ട ദിവസമാണിന്ന്. യേശുവിന്റെ കൂടെ നടന്ന ശിഷ്യന്മാര്‍ക്കു പോലും അല്‍പവിശ്വാസമേ ഉള്ളൂ. അതിന് യേശു അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ‘വിശ്വാസം, അതല്ലേ എല്ലാം’ എന്നത് ഒരു പരസ്യവാക്യമായി മാറിയിരിക്കുന്നു. എന്നാലും ആ വാക്യം സത്യമാണ്. വിശ്വാസമാണ് എല്ലാം. നമ്മുടെ കുടുംബബന്ധങ്ങളെയും സമൂഹബന്ധങ്ങളെയും ദൈവബന്ധത്തെയുമൊക്കെ നിര്‍ണ്ണയിക്കുന്നതും അതിലെ വിജയശതമാനം തീരുമാനിക്കുന്നതും വിശ്വാസമാണ്. നമ്മള്‍ ദേവാലയത്തില്‍ പോകുന്നത്, പ്രാര്‍ത്ഥിക്കുന്നത് എല്ലാം നമുക്ക് വിശ്വാസമുണ്ടായിട്ടാണ്. പക്ഷേ, അത് എത്രമാത്രമെന്നാണ് ധ്യാനിക്കേണ്ടത്.

ശിഷ്യന്മാര്‍ തങ്ങളുടെ അടുത്തു വന്ന ആളെ സുഖപ്പെടുത്താന്‍ ശ്രമിച്ചതാണ്. വിശ്വാസം ഉള്ളതുകൊണ്ടാണല്ലോ അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ സുഖപ്പെടുത്താന്‍ തക്കവിധമുള്ള വിശ്വാസം അവര്‍ക്ക് ഇല്ലാതെപോയി. ഇപ്പോള്‍ ഞാന്‍ പല പ്രശ്നങ്ങളിലും തകര്‍ച്ചകളിലും അസ്വസ്ഥതകളിലും കുരുങ്ങിക്കിടക്കുന്നത് എനിക്ക് ‘വലിയ’ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ലേ എന്ന് തീര്‍ച്ചയായും ധ്യാനിക്കണം. വിശ്വാസം ഉണ്ടെങ്കില്‍ ജീവിതത്തിലെ പല മലകളും മാറും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.