സീറോ മലബാർ ശ്ലീഹാക്കാലം രണ്ടാം ശനി ജൂൺ 18 യോഹ. 10: 31-42 ദൈവപുത്രൻ

ഈശോയെ എറിയാന്‍ യഹൂദര്‍ കല്ലെടുക്കുന്നു (31). തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവ പറയുകയും പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതായിരുന്നു കല്ലെടുക്കാന്‍ കാരണം. പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ചവനാണ് ഈശോ. ആ ഈശോയെയാണ് കല്ലെറിയാനും ബന്ധിക്കാനും യഹൂദര്‍ നോക്കുന്നത് (39).

നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ എറിയാന്‍ കല്ലുകളെടുക്കുന്ന സ്വഭാവം നമുക്കുമുണ്ട്. നമ്മള്‍, നമ്മുടെ എതിരാളികളെ കല്ലെറിയുന്നു എന്നു മാത്രമല്ല എറിയാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. ഓര്‍ക്കുക, പിതാവായ ദൈവം വിശുദ്ധീകരിച്ച് ലോകത്തിലേക്ക് അയച്ചവരാണ് അവരും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.