സീറോ മലബാർ ശ്ലീഹാക്കാലം രണ്ടാം ബുധൻ ജൂൺ 15 ലൂക്കാ 14: 25-35 ശിഷ്യത്വത്തിന്റെ വില

ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ചുള്ള ധ്യാനമാണ് നമ്മൾ ഇന്ന് നടത്തുന്നത്. ‘വലിയ ജനക്കൂട്ടങ്ങൾ’ അവന്റെ അടുത്തു വന്നപ്പോഴാണ് (25) ശിഷ്യത്വം വിലപിടിപ്പുള്ള ഒന്നാണെന്ന് ഈശോ പറയുന്നത്. ആൾക്കൂട്ടത്തോടൊപ്പം ചേർന്ന് വെറുതെ നടത്താവുന്ന ഒന്നല്ല അത്. വ്യക്തിപരമായി ഒരു ബന്ധമാണ് അത്. വ്യക്തിപരമായ – വ്യക്തമായ വിലയും അതിന് നൽകേണ്ടിവരും.

ഗോപുരം പണിയാൻ പോകുന്ന ആളിന്റെയും യുദ്ധത്തിനു പോകുന്ന രാജാവിന്റെയും ഉപമകളിലൂടെ ഈശോ വ്യക്തമാക്കുന്നത്, ശിഷ്യത്വം എന്നത് ഗൗരവമേറിയ ഉത്തരവാദിത്വം ഉൾച്ചേർന്നിരിക്കുന്ന ഒന്നാണെന്നാണ്. വില കൊടുത്താലേ, വിലപിടിപ്പുള്ളത് ലഭിക്കൂ എന്നത് വിസ്മരിക്കാതിരിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.