
ജീവിതത്തില്‍ സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ നമ്മള് കടന്നുപോകേണ്ടതായും വരും. അത്തരം സാഹചര്യങ്ങളില്‍ നമ്മള് ദൈവവഴിയെ ആണ് നടക്കുന്നതെങ്കില്‍, നമ്മളായിരിക്കില്ല, പരിശുദ്ധാത്മാവായിരിക്കും നമുക്കു വേണ്ടി സംസാരിക്കുക.
യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനു വേണ്ടി ഇറങ്ങിത്തിരിക്കുന്നവന്റെ മുമ്പില്‍ അനിശ്ചിതത്വങ്ങളില്ല. എല്ലാം യഥാസമയത്ത് പരിശുദ്ധാന്മാവിനാല് വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കും. എന്നാല്‍ അതിനായി നമ്മള് ചെയ്യേണ്ട ഒരു കാര്യമുണ്ട്: പരിശുദ്ധാന്മാവിന്റെ പ്രചോദനങ്ങള്‍ സ്വീകരിക്കാന്‍ തക്കവിധം, നമ്മള് ജീവിക്കുക എന്നത്. നമ്മള് പൂര്‍ണ്ണമായി ദൈവത്തോട് കടപ്പെട്ടവരാണോ, എങ്കില്‍ അവസാനം വരെ സഹിച്ചുനില്‍ക്കാനും ആത്മാവ് നമ്മെ ശക്തരാക്കും.
ഫാ. ജി കടൂപ്പാറയിൽ MCBS