സീറോ മലബാര്‍ ശ്ലീഹാക്കാലം ഒന്നാം ചൊവ്വ ജൂൺ 07 ലൂക്കാ 19: 11-27 ചെറിയ കാര്യങ്ങളിലും വിശ്വസ്തത

യേശുവിനു വേണ്ടി ജീവിക്കുക, പ്രവര്‍ത്തിക്കുക എന്നീ കാര്യങ്ങളില്‍ നിന്ന് യാതൊരു കാരണവശാലും ഒഴിഞ്ഞുമാറാന്‍ നമുക്ക് അവകാശമില്ല എന്ന സൂചന ഇന്നത്തെ വചനം നല്‍കുന്നു. എത്ര നിഷേധാത്മകമായ സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നതെങ്കിലും, എത്ര കഴിവ് കുറവാണ് നമുക്ക് എന്ന ചിന്ത മനസിലുണ്ടെങ്കിലും അതൊന്നും കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കാതിരിക്കാനുള്ള കാരണങ്ങളല്ല. നാണയങ്ങള്‍ എത്രയാണ് നല്‍കപ്പെടുന്നതെങ്കിലും അത് വര്‍ദ്ധിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

കഴിവ് കൂടിയവനും – കഴിവ് കുറഞ്ഞവനും, സമ്പന്നനും – ദരിദ്രനും, ആരോഗ്യമുള്ളവനും – രോഗിയും, വൃദ്ധനും – യുവാവും – കുട്ടിയും തങ്ങള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന കഴിവുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു; കര്‍ത്താവിനു വേണ്ടി ജീവിക്കേണ്ടിയിരിക്കുന്നു. കര്‍ത്താവിനു വേണ്ടി ജോലി ചെയ്യുന്നതില്‍ നിന്ന് ആര്‍ക്കും ഒരു ഒഴികഴിവും ഇല്ല; ഉണ്ടാകാന്‍ പാടില്ല.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.