സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം തിങ്കൾ ജൂൺ 06 യോഹ. 16: 5-15 യേശുവിന്റെ വാഗ്ദാനം

ഏതൊക്കെ രീതികളിലാണ് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുക എന്ന് യേശു എണ്ണമിട്ട് പറയുന്നു (യോഹ. 16:5-15). ഒന്നാമതായി, ബോധ്യങ്ങള്‍ ഇല്ലാത്ത ലോകത്തിന് ബോധ്യങ്ങള്‍ നല്കുന്നവനാണ് പരിശുദ്ധാത്മാവ്. പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും എന്നാണ് യേശു പറയുന്നത്.

രണ്ടാമതായി, പരിശുദ്ധാത്മാവ് നമ്മെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും. എന്താണ് സത്യം എന്ന, ഏറെ കാലപ്പഴക്കമുള്ള ചോദ്യത്തിന്റെ ഉത്തരം സഹായകന്‍ നമുക്ക് നല്കും. മൂന്നാമതായി, വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നമ്മെ അറിയിക്കും. അവസാനമായി, യേശുവിനെ മഹത്വപ്പെടുത്തുന്നവനാണ് പരിശുദ്ധാത്മാവ്. യേശുവിനെ മഹത്വപ്പെടുത്തുന്നവന്‍ നമ്മെയും മഹത്വത്തിലേക്കു നയിക്കുമെന്ന് തീര്‍ച്ച. അങ്ങനെ, നമ്മെ എല്ലാ മേഖലകളിലും ആത്മാവ് സഹായിക്കും എന്ന് യേശു വാഗ്ദാനം ചെയ്യുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.