
ഭയപ്പെടേണ്ട എന്നാണ് ഈശോയുടെ വാക്കുകള്‍. ഈശോയുടെ വചനത്തിന്റെ വിജയത്തിനായി, സത്യത്തിനായി സാക്ഷ്യം നല്കുമ്പോള് എതിര്‍പ്പുകളും ഭീഷണിയും ഉണ്ടാവുക സാധാരണമാണ്. സ്വാഭാവികമായും അപ്പോള്‍ മനസില്‍ നിറയുക ഭയമാണ്. ഇക്കാര്യങ്ങള്‍ മുമ്പേ കണ്ട് യേശു പറയുകയാണ്: നിങ്ങള്‍ അവരെ ഭയപ്പെടേണ്ട. എത്ര ഭീകരമായി അവര്‍ നിന്നെ ആക്രമിച്ചാലും, എത്ര നീചമായി പെരുമാറിയാലും എത്രമാത്രം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും നീ ഭയപ്പെടേണ്ട; കാരണം ഈശോ നിന്റെ കൂടെയുണ്ട്.
ആയതിനാല്‍ സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ സംഭവിക്കുന്ന പീഢനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുക; കാരണം ഈശോ നിങ്ങളോടൊപ്പമാണ്. ഈശോ കൂടെയുണ്ടെങ്കില്‍ ആര്‍ക്ക് നിനക്ക് എതിരെ നില്ക്കാനാകും? ഭയരഹിതരായി ഈശോയ്ക്ക് സാക്ഷ്യം വഹിക്കുമ്പോഴാണ് നമ്മളും വിശുദ്ധരായി തീരുന്നത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS