സീറോ മലബാര്‍ ശ്ലീഹാക്കാലം രണ്ടാം ഞായര്‍ ജൂൺ 04 ലൂക്കാ 7: 36-50 പാപിനിക്കു മോചനം

“നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക” എന്നാണ് യേശു ആ സ്ത്രീയോട് പറയുന്നത്. അസമാധാനത്തോടെ വന്ന ഒരുവൾ യേശുവിന്റെ പക്കൽ നിന്നും സമാധാനത്തോടെ പോകുന്നു. യേശുവിന്റെ അടുക്കൽ എത്തുമ്പോൾപോലും അസമാധാനത്തിന്റെ സാഹചര്യമുണ്ടായിരുന്നു – ഫരിസേയന്റെ നിഷേധാത്മക ചിന്ത. പക്ഷേ, അതിനേയും മറികടന്ന് യേശു സമാധാനം പ്രദാനം ചെയ്യുന്നു.

നമ്മളും ചെയ്യേണ്ടത് ഇതൊക്കെ തന്നെയാണ്. അസ്വസ്ഥതകളുടെയും അസമാധാനത്തിന്റെയും കാലങ്ങളിലും യേശുവിന്റെ പക്കൽ ചെല്ലുക. ചെല്ലുന്നതിന് തടസമുണ്ടാകാം; ചെന്നുകഴിഞ്ഞും തടസമുണ്ടാകാം. പക്ഷേ, “മകനേ, മകളേ, നീ സമാധാനത്തോടെ പോവുക” എന്ന് അവിടുന്ന് പറയുക തന്നെ ചെയ്യും.

എല്ലാ ഹൃദയങ്ങളിലും സമാധാനം നിറയ്ക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആശംസകൾ!

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.