സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം വ്യാഴം ജൂൺ 01 യോഹ. 2: 13-25 ദേവാലയം

ദേവാലയവും സ്വന്തം ശരീരവുമൊക്കെ ദൈവത്തിന്റെ ഭവനം തന്നെയാണ്. അവിടെ ദൈവത്തിന് ഹിതമല്ലാത്തതൊന്നും നടക്കരുത്. വിശുദ്ധമായ ഇടങ്ങളിൽ കയറിക്കൂടിയിരിക്കുന്ന അശുദ്ധിയെ ഏതു വിധേനയും പുറത്താക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വചനം പറയുന്നത്, നമ്മൾ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് എന്നാണല്ലോ. തീർച്ചയായും നമ്മളെല്ലാവരും ദൈവത്തിന്റെ ആലയങ്ങളാണ്. നമ്മൾ ദൈവത്തിന്റെ ആലയമായി സ്വയം കരുതുന്നതുപോലെ, മറ്റുള്ളവരെക്കൂടി ദൈവം വസിക്കുന്ന ഇടമായി കാണാനുള്ള മനസ് ഉണ്ടാക്കിയെടുക്കേണ്ടതാണ്.

ദൈവത്തിന്റെ ഭവനമായി മാറുന്ന എല്ലാ ഇടങ്ങളിലും നടക്കേണ്ടത് സ്വയം ദാനമാണ്. യഥാർത്ഥ ദേവാലയമായ ഈശോ ചെയ്തത് ആത്മദാനമാണല്ലോ. ഓരോ ദേവാലയവും ദൈവചിന്ത നമ്മിൽ ഉണർത്തട്ടെ. ഓരോ വ്യക്തിയും ദൈവചിന്ത നമ്മിൽ വളർത്തട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.