സീറോ മലബാര്‍ ഉയിർപ്പുകാലം ഏഴാം ബുധൻ ജൂൺ 01 ലൂക്കാ 11: 1-4 പ്രാര്‍ത്ഥന

“അവന്‍ ഒരിടത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരില്‍ ഒരുവന്‍ വന്നു പറഞ്ഞു: ഞങ്ങളേയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക.” പ്രാര്‍ത്ഥിച്ചു കഴിഞ്ഞ യേശുവിനോടാണ് ശിഷ്യന്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കേണമേ എന്ന് അപേക്ഷിക്കുന്നത്.

ലൂക്കായുടെ സുവിശേഷം തന്നെ ‘പ്രാര്‍ത്ഥനയുടെ സുവിശേഷം’ എന്നാണ് അറിയപ്പെടുന്നത്. നിരവധി തവണ യേശു പ്രാര്‍ത്ഥിക്കുന്നതായി ലൂക്കായുടെ സുവിശേഷത്തില്‍ നാം കാണുന്നുണ്ട്. തന്റെ ജ്ഞാനസ്‌നാന സമയത്തും ശിഷ്യരെ തെരഞ്ഞെടുക്കുന്നതിനു മുമ്പും പീഡാനുഭവത്തിനു മുമ്പും യേശു പ്രാര്‍ത്ഥിക്കുന്നതായി ലൂക്കായുടെ സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നു. പ്രാര്‍ത്ഥിക്കുന്ന യേശുവാണ് ശിഷ്യരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നത് എന്ന് ഓര്‍മ്മിക്കുക. നമ്മളും ചെയ്യേണ്ട കാര്യമാണിത്. മറ്റുള്ളവരോട് പ്രാര്‍ത്ഥിക്കാന്‍ പറയും മുമ്പ്, മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കും മുമ്പ് ഓര്‍മ്മിക്കുക – ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ടോ?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.