സീറോ മലബാര്‍ ഉയിർപ്പുകാലം ഏഴാം തിങ്കൾ മെയ് 30 ലൂക്കാ 18: 1-8 നിരന്തരം പ്രാര്‍ത്ഥിക്കുക

നമ്മള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാറുണ്ട്. പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എങ്കിലും ചില കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചിട്ട് ഫലം കിട്ടുന്നില്ല എന്നും നമ്മള്‍ പരാതി പറയാറുണ്ട്. അല്ലെങ്കില്‍ കുറച്ചുനാള്‍ ഒരു കാര്യത്തിനായി പ്രാര്‍ത്ഥിച്ചിട്ട് ഫലമൊന്നും കാണുന്നില്ലെങ്കില്‍ പ്രാര്‍ത്ഥന തന്നെ അവസാനിപ്പിക്കാറുമുണ്ട്. നിബന്ധനകള്‍ വച്ചുള്ള പ്രാര്‍ത്ഥനയും നമ്മള്‍ നടത്താറുണ്ട്. എന്നാല്‍ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള യേശുവിന്റെ ഉപമ നമ്മള്‍ ഈ പശ്ചാത്തലത്തില്‍ ഓര്‍മ്മിക്കണം. ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണിക്കാനാണ് യേശു ന്യായാധിപന്റേയും വിധവയുടെയും ഉപമ പറയുന്നത്. ഉടന്‍ ഫലം ലഭിക്കുന്നില്ലെങ്കിലും തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കണം എന്നു സാരം.

തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുവിന്‍, സദാ പ്രാര്‍ത്ഥിക്കുവിന്‍ എന്നുള്ള വി. പൗലോസിന്റെ ഉദ്‌ബോധനവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അങ്ങനെ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവതിരുമനസിനോട് നിന്റെ മനസ് ചേരും എന്നു തീര്‍ച്ചയാണ്. അപ്പോള്‍ ജീവിതത്തില്‍ നമുക്ക് ആനന്ദം കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.