സീറോ മലബാര്‍ ഉയിർപ്പുകാലം ആറാം ചൊവ്വ മെയ് 24 യോഹ. 5: 36- 47 മഹത്വം

“പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തിൽ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും” (44) എന്ന ഈശോയുടെ വാക്കുകൾ നമ്മോടാണ് ചോദിക്കുന്നതെന്നു വിചാരിക്കുക. എന്തായിരിക്കും മറുപടി? മറുപടി പറയും മുമ്പേ ആലോചിക്കണം, ഞാൻ ആരിൽ നിന്നു വരുന്ന മഹത്വമാണ് അന്വേഷിക്കുന്നത് എന്ന്.

മറ്റുള്ളവരുടെ ആദരവും പ്രശംസയും പിടിച്ചുപറ്റാനല്ലേ നമ്മുടെ പല പ്രവർത്തനങ്ങളും. മറ്റുള്ളവരെ സന്തോഷിപ്പിക്കാനല്ലേ നമ്മുടെ ചെയ്തികൾ. ഒപ്പമുള്ളവരുടെ അംഗീകാരത്തിനു വേണ്ടി മാത്രം ശ്രമിക്കുമ്പോൾ അറിയാതെ തന്നെ നാം അവഗണിക്കുന്നത് ദൈവമഹത്വത്തെയാണ്. അംഗീകാരം ലഭിക്കേണ്ടത് ദൈവത്തിൽ നിന്നാണ്; മനുഷ്യരിൽ നിന്നല്ല എന്ന് ഓർമ്മിക്കുന്നത് നല്ലതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.