സീറോ മലബാർ ഉയിർപ്പുകാലം ആറാം തിങ്കൾ മെയ് 23 യോഹ. 4: 27-30; 39-42 നന്മയിലേക്ക്

“ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍” (29).

സ്വന്തം ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ ദൈവത്തിന്റെ ഇടപെടലുകള്‍ കാണുകയും അത് അംഗീകരിക്കുകയും അതിനെ മറ്റുള്ളവരുടെ നന്മക്കായി പങ്കുവയ്ക്കുകയും ചെയ്യുന്ന മനോഹരമായ ദൃശ്യമാണ് ഇന്നത്തെ വചനഭാഗം നമുക്ക് സമ്മാനിക്കുന്നത്. ഇത് നമുക്ക് പാഠമാണ്.

സ്വന്തജീവിതത്തിലെ അനുഭവങ്ങളില്‍ ദൈവത്തിന്റെ ഇടപെടലുകള്‍ കാണാതിരിക്കുകയും ജീവിതത്തെ നാശമായും പരാജയമായും വിലയിരുത്തുകയും അത് മറ്റുള്ളവരിലേക്കു കൂടി കടത്തിവിടുകയും ചെയ്യുന്നവരുടെ ഇടയിലാണ് നമ്മുടെയൊക്കെ ജീവിതം. ചിലപ്പോള്‍ നമ്മളും അങ്ങനെയാണുതാനും. സ്വയം പരാജയമാവുകയും മറ്റുള്ളവരെക്കൂടി ആ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിലുമധികം തിന്മ ആര്‍ക്കും പ്രവര്‍ത്തിക്കാനാവില്ല. സമരിയാക്കാരി നന്മയിലേക്ക് തിരിയുകയും മറ്റുള്ളവരെക്കൂടി നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതാണ് നാമും ചെയ്യേണ്ടത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.