സീറോ മലബാര്‍ ഉയിർപ്പുകാലം ആറാം ഞായർ മെയ് 22 യോഹ. 5: 19-29 നിത്യജീവന്‍

“എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്” (24).

സാധാരണഗതിയിൽ സ്വന്തം ജീവനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. പ്രത്യേകിച്ചും മഹാവ്യാധിയുടെ ഈ കാലഘട്ടത്തില്‍ അതിനു വേണ്ട കാര്യങ്ങൾ നമ്മള്‍ സ്വീകരിക്കുന്നു. ഇല്ലെങ്കില്‍ ഒരുപക്ഷേ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷേ, നിത്യജീവനെക്കുറിച്ച് നമ്മൾ അധികം ശ്രദ്ധിക്കാറില്ല. ശ്രദ്ധ മുഴുവൻ ഈ ഭൂമിയിലെ ജീവിതത്തെക്കുറിച്ചാണ്.

നിത്യജീവനെക്കുറിച്ചുള്ള ഈശോയുടെ വചനങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ഈശോയുടെ വചനം കേള്‍ക്കുകയും ദൈവത്തെ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് നിത്യജീവന്‍ സ്വീകരിക്കാനുള്ള മാര്‍ഗ്ഗം. ഈ രണ്ടു കാര്യങ്ങളിലും നമ്മുടെ അവസ്ഥ എന്താണെന്ന് ധ്യാനിക്കുന്നത് ഉചിതമാണ്. ഈ ഭൂമിയിലെ ജീവിതത്തില്‍, നിത്യജീവനു വേണ്ടിയുള്ള അദ്ധ്വാനം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ ദിനത്തിൽ ‘നിത്യജീവന്‍’ നമ്മുടെ ധ്യാനവിഷയമാകട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.