സീറോ മലബാര്‍ നോമ്പുകാലം ആറാം ശനി ഏപ്രില്‍ 01 യോഹ. 12: 1-8 ബെഥാനിയായിലെ തൈലാഭിഷേകം

‘തൈലത്തിന്റെ പരിമളം കൊണ്ട് വീട് നിറഞ്ഞു’ എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. “മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടി കൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളം കൊണ്ട് വീട് നിറഞ്ഞു” (3). മറിയത്തിന്റെ സമര്‍പ്പണത്തിന്റെ പരിമളമായി നമുക്ക് അതിനെ വ്യാഖ്യാനിക്കാം. അവളിലെ നന്മയുടെയും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സുഗന്ധമായിരുന്നു അത്.

ഒരു വ്യക്തി ക്രിസ്തുവിന് തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയാണെങ്കിൽ അയാളുടെ ജീവിതം, മറ്റുള്ളവര്‍ക്ക് സുഗന്ധം നല്‍കുന്ന ഒന്നായി മാറുന്നു. എന്നാൽ സമര്‍പ്പണം പൂർണ്ണമാകാതെ വരുമ്പോള്‍ ചിലപ്പോള്‍ ദുര്‍ഗന്ധമുണ്ടാവുകയും ചെയ്യുന്നു. നമുക്ക് ധ്യാനിക്കാം, നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ പരിമളം പരത്തുന്ന രീതിയില്‍, നമ്മുടെയൊക്കെ സമര്‍പ്പണവഴികളില്‍ നാം ദൈവത്തോടും മനുഷ്യരോടും പ്രതിബദ്ധതയുള്ളവരാണോ എന്ന്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.