സീറോ മലബാർ നോമ്പുകാലം അഞ്ചാം ശനി മാർച്ച് 25 ലൂക്കാ 1: 26-38 മംഗളവാര്‍ത്ത

യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് പരിശുദ്ധ അമ്മക്ക് ലഭിക്കുന്ന വചനഭാഗമാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. മാതാവിനു ലഭിച്ച ‘മംഗളവാര്‍ത്ത’ എന്നാണ് നമ്മള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അന്നത്തെ യഹൂദമത പശ്ചാത്തലത്തില്‍, സാമൂഹ്യപശ്ചാത്തലത്തില്‍, കുടുംബപശ്ചാത്തലത്തില്‍ ‘നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും’ എന്നത് ഒരു ‘മംഗളവാര്‍ത്ത’ ആയി മറിയത്തിന് തോന്നിയിട്ടുണ്ടാകുമോ എന്നത് പലരും ചോദിക്കുന്ന ചോദ്യമാണ്. പരിശുദ്ധ അമ്മക്ക് അന്ന്, ആ വാര്‍ത്ത പൂര്‍ണ്ണമായും മംഗളകരമായി തോന്നാതിരിക്കാനുള്ള കാരണങ്ങള്‍ പലത്, ഇന്ന് നമ്മള്‍ നോക്കുമ്പോള്‍ കാണുന്നുണ്ടാവാം. പക്ഷേ, അത് മാനവകുലത്തിനു മുഴുവനും മംഗളവാര്‍ത്ത തന്നെയായിരുന്നു.

ലോകത്തിലെ മറ്റെല്ലാ മനുഷ്യര്‍ക്കും ‘മംഗളവാര്‍ത്ത’ ആയ ഒരു കാര്യം, പരിശുദ്ധ അമ്മയുടെ ജീവിതത്തില്‍ ചില വേദനകളും അസ്വസ്ഥതകളും സൃഷ്ടിച്ചിട്ടുണ്ടാകാം. എങ്കിലും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും – കാലദേശങ്ങള്‍ക്കതീതമായി – അത് മംഗളവാര്‍ത്തയാണ്. നമ്മുടെ ചില സങ്കടവാര്‍ത്തകള്‍, ദൈവം പിന്നീട് മംഗളവാര്‍ത്തകള്‍ ആക്കാതിരിക്കില്ല.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.