സീറോ മലബാര്‍ ഉയിർപ്പുകാലം അഞ്ചാം വെള്ളി മെയ് 20 മത്തായി 13: 24-30 വിളകള്‍

കളകളും വയലിലെ സാന്നിധ്യമാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ടതും വളരേണ്ടതും വിളകളാണ്. എന്റെ ജീവിതത്തിലും കളകളും വിളകളും യഥാര്‍ത്ഥ്യമാണ്. ഞാന്‍ ഏതിനെ വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

കളകളെ ഭയപ്പെടാതെ നമ്മിലുള്ള വിളകളെ – നന്മകളെ – വളര്‍ത്താന്‍ തുടര്‍ച്ചയായി ശ്രമിക്കുക. സമയവും ആയുസും ആരോഗ്യവും അതിനു വേണ്ടി ചിലവഴിക്കുക. ശത്രു വിതയ്ക്കുന്ന എല്ലാ കളകളേയും അതിജീവിക്കാനും വിളകളെ നൂറുമേനി വളര്‍ത്താനും നമുക്ക് സാധിക്കും. അപ്പോള്‍ ജീവിതം ആനന്ദപ്രദമാകും.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.