സീറോ മലബാർ ഉയിര്‍പ്പ് ഒന്നാം വ്യാഴം ഏപ്രില്‍ 21 ലൂക്കാ 24: 36-43 നിങ്ങൾക്ക് സമാധാനം

‘നിങ്ങൾക്ക് സമാധാനം’ എന്ന് ആശംസിച്ചുകൊണ്ട് ഈശോ ശിഷ്യന്മാരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോഴും ശിഷ്യർ അസ്വസ്ഥരാണ്. ഉത്ഥിതനായ ഈശോ പ്രത്യക്ഷനായിട്ടും, സമാധാനം ആശംസിച്ചിട്ടും, ഒപ്പമായിരുന്നിട്ടും ശിഷ്യർക്ക് അവിശ്വാസവും അസ്വസ്ഥതയും അത്ഭുതവുമാണ്. യേശുവിന്റെ സാന്നിധ്യം അനുഭവിക്കാൻ അവർക്ക് കഴിയുന്നില്ല. അവൻ ആശംസിച്ച സമാധാനം അതിന്റെ പൂർണ്ണതയിൽ സ്വീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല.

ഇന്നും ഓരോ ബലിയിലും അവിടുന്ന് നമ്മോട് സമാധാനം ആശംസിക്കുന്നു, അസ്വസ്ഥരാകേണ്ട എന്ന് പറയുന്നു, താൻ കൂടെയുണ്ട് എന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു. എന്നാലും ജീവിതസാഹചര്യങ്ങളിൽ നമ്മൾ അസ്വസ്ഥരാണ്. ഈശോയിൽ യഥാർത്ഥത്തിലുള്ള വിശ്വാസമില്ലാത്തതാണ് അതിനു കാരണം. സംശയങ്ങളാണ് പലപ്പോഴും നമ്മെ ഭരിക്കുന്നത്. സംശയം മാറുന്നവനേ നല്ല വിശ്വാസിയാവുകയുള്ളൂ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.