സീറോ മലബാർ ശ്ലീഹാക്കാലം രണ്ടാം വ്യാഴം ജൂൺ 16 മത്തായി 26: 17-29 നിന്റെ വിശ്വാസം

അവന്‍ തൊട്ടവരും അവനെ തൊട്ടവരും രോഗവിമുക്തരായി; പാപത്തില്‍ നിന്ന് മോചിതരുമായി. നീണ്ട പന്ത്രണ്ടു വര്‍ഷക്കാലം രോഗത്താല്‍ വലഞ്ഞവള്‍ ഈശോയെ സ്പര്‍ശിച്ചു. അപ്പോള്‍ അവള്‍ സുഖം പ്രാപിക്കുന്നു. “അവന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചാല്‍ മതി; എനിക്ക് സൗഖ്യം ലഭിക്കും” എന്നതായിരുന്നു അവളുടെ വിശ്വാസം. അതുപോലെ സംഭവിക്കുകയും ചെയ്യുന്നു.

വിശുദ്ധ കുര്‍ബാനയിലെ ഈശോയെ സ്വീകരിക്കുന്നവരാണ് നമ്മള്‍. പിന്നെ എന്തുകൊണ്ടാണ് വര്‍ഷങ്ങളായുള്ള നമ്മുടെ രോഗങ്ങള്‍ മാറാത്തത്? എന്തുകൊണ്ടാണ് നമുക്ക് സൗഖ്യം ലഭിക്കാത്തത്? എന്തുകൊണ്ടാണ് നമുക്ക് മാറ്റം വരാത്തത്? ഒറ്റ കാര്യമേയുള്ളൂ – വിശ്വാസം! അത് നമുക്കുണ്ടോ? വിശ്വാസമുണ്ടെങ്കില്‍ അത്ഭുതങ്ങള്‍ ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന ഗുരുവചനം നാം ധ്യാനിക്കുകയും ജീവിക്കുകയും ചെയ്യണം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.