സീറോ മലബാർ നോമ്പുകാലം അഞ്ചാം വ്യാഴം മാർച്ച് 23 ലൂക്കാ 18: 31-34 സഹനത്തിലൂടെ മഹത്വത്തിലേക്ക്

സംഭവിക്കാൻ പോകുന്ന സങ്കടകരമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് ഈശോയ്ക്കുണ്ടായിരുന്നു. താന്‍ വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെടുമെന്നും അവര്‍ തന്നെ അപമാനിക്കുകയും പരിഹസിക്കുകയും തന്റെ മേല്‍ തുപ്പുകയും പ്രഹരിക്കുകയും വധിക്കുകയും ചെയ്യുമെന്നും യേശുവിന് അറിയാമായിരുന്നു. എന്നാല്‍, അതിനെല്ലാമപ്പുറം മൂന്നാം ദിവസം താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും യേശുവിന് ബോധ്യമുണ്ടായിരുന്നു. അക്കാര്യങ്ങൾ ഈശോ ശിഷ്യന്മാരോട് പറയുകയും ചെയ്തിരുന്നു. പക്ഷേ, അവർക്ക് അതൊന്നും മനസിലായില്ല.

ഉയര്‍പ്പിലേക്ക് കടക്കുന്നത് സഹനത്തിലൂടെയും സങ്കടത്തിലൂടെയും മരണത്തിലൂടെയുമാണ്. വലിയ സഹനത്തിലൂടെ കടന്നുപോകുമ്പോൾ ഓർമ്മിക്കുക, ഈശോ നമ്മേക്കാളും സഹിച്ചാണ് ലോകത്തെ രക്ഷിച്ചത് എന്ന്. സഹനത്തിലൂടെയാണ് മഹത്വത്തിലേക്ക് പ്രവേശിക്കുന്നത് എന്നതും സഹനങ്ങൾ രക്ഷാകരമാണ് എന്നതും നമ്മൾ വിസ്മരിക്കരുത്. സഹന സാഹചര്യങ്ങളെ ദൈവത്തിലാശ്രയിച്ച് അതിജീവിക്കും എന്ന് ഉറച്ചുവിശ്വസിക്കുക.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.