സീറോ മലബാർ നോമ്പുകാലം അഞ്ചാം തിങ്കള്‍ മാര്‍ച്ച്‌ 20 ലൂക്കാ 18: 18-25 നിനക്കുള്ളതെല്ലാം 

ഈശോയുടെ വാക്കുകള്‍ കേട്ട് വ്യസനിക്കുന്ന ഒരാളെ (23) ഇന്നത്തെ വചനത്തില്‍ നമ്മള്‍ കാണുന്നു. നിയമങ്ങള്‍ അനുസരിക്കുന്നവനും ഈശോയെ നല്ലവന്‍ എന്നു വിളിച്ചവനുമായിരുന്നു അയാള്‍. പക്ഷേ, യഥാര്‍ത്ഥത്തില്‍ അയാള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഈശോ പറഞ്ഞപ്പോള്‍ അയാള്‍ക്ക് വ്യസനമുണ്ടായി. “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക” (22) എന്നാണ് ഈശോ അയാളോടു പറഞ്ഞത്. “ഇതു കേട്ടപ്പോള്‍ അവന്‍ വളരെ വ്യസനിച്ചു. കാരണം, അവന്‍ വലിയ ധനികനായിരുന്നു” (23) എന്നാണ് വചനം രേഖപ്പെടുത്തിയിരിക്കുന്നത്.

ഈശോ വ്യക്തിപരമായി പറയുമ്പോള്‍, ചില കാര്യങ്ങള്‍ നടപ്പിലാക്കാന്‍ താല്‍പര്യമില്ലാതെ വ്യസനിച്ചിരിക്കുന്നവരാണോ നമ്മളും? ചില സ്വഭാവ സവിശേഷതകള്‍, ബന്ധങ്ങള്‍, ആലംബമനോഭാവം തുടങ്ങിയവ മാറ്റാന്‍ ഈശോ ആവശ്യപ്പടുമ്പോള്‍ വ്യസനിച്ചിരിക്കാതെ അവന്‍ പറഞ്ഞതനുസരിച്ച് ചെയ്തുതുടങ്ങുക. അപ്പോള്‍ ജീവിതം കൂടുതല്‍ ആനന്ദകരമായി മാറും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.