സീറോ മലബാര്‍ ഉയിർപ്പുകാലം അഞ്ചാം വ്യാഴം മെയ് 19 ലൂക്കാ 9: 57-62 ഒന്നാം സ്ഥാനം

ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ ജീവിതത്തിലുടനീളം പ്രഥമസ്ഥാനം നല്‍കേണ്ടത് ക്രിസ്തുവിനാണെന്ന സന്ദേശം ഇന്നത്തെ വചനം നമുക്ക് നല്‍കുന്നു. വീടിനോ, മാതാപിതാക്കള്‍ക്കോ, സമ്പത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കേണ്ടവരല്ല നമ്മള്‍. നമ്മളില്‍ പലരും ജീവിതത്തില്‍ പരാജയപ്പെടുന്നതും നിരാശയിലേക്കു വീഴുന്നതും മറ്റു പലതിലും നമ്മള്‍ ഒന്നാം സ്ഥാനം നല്‍കിയിട്ട്, അവ നമ്മെ വിട്ടുപോകുമ്പോഴാണ്.

ക്രിസ്തുവിന് നമ്മള്‍ ജീവിതത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം നല്‍കിയാൽ, അവനൊരിക്കലും നമ്മെ വിട്ടുപോവുകയോ നമ്മെ നിരാശപ്പെടുത്തുകയോ ഇല്ല. അവന്‍ നമ്മെ വിജയത്തിലേക്കു നയിക്കും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.