സീറോ മലബാർ ഉയിർപ്പുകാലം അഞ്ചാം ബുധൻ മെയ് 18 ലൂക്കാ 17: 5-10 ശിഷ്യന്മാര്‍ക്ക് ഉപദേശങ്ങൾ

ഈശോ തന്റെ ശിഷ്യന്മാർക്ക് നൽകുന്ന വിവിധ ഉപദേശങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് ഈശോ ശിഷ്യരോട് പറയുന്നു.

ഒന്നാമതായി, ശിഷ്യൻ മൂലം ഇടർച്ചകൾ ഉണ്ടാകരുതെന്നു പറയുന്നു; ഉണ്ടായാൽ എന്തു ചെയ്യണമെന്നും. രണ്ടാമതായി, സഹോദരങ്ങളോട് അളവറ്റ കരുണ കാണിക്കണമെന്നു പഠിപ്പിക്കുന്നു. മൂന്നാമതായി, വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നു. അവസാനമായി പ്രതിഫലം ആഗ്രഹിക്കാതെ ശിഷ്യൻ സത്ക്കർമ്മങ്ങൾ ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ നാല് ഉപദേശങ്ങളും കാലവും ദേശവും കടന്ന് നമ്മുടെ ഹൃദയവാതിൽക്കൽ എത്തിനിൽക്കുന്നു. ഇതിൽ ഏതൊക്കെ ഉപദേശം ഇതുവരെ നമ്മൾ സ്വീകരിച്ചിട്ടുണ്ട്?

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.