സീറോമലബാർ ഉയിർപ്പുകാലം അഞ്ചാം ഞായർ മെയ് 15 ലൂക്കാ 10: 1-12 ഈശോയുടെ നിർദ്ദേശങ്ങൾ

ഈശോ 72 പേരെ തന്റെ ദൗത്യവുമായി അയയ്ക്കുന്നതാണ് ഇന്നത്തെ വചനഭാഗം. അയയ്ക്കപ്പെടുന്നവർക്ക് കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങൾ ഈശോ നൽകുന്നുമുണ്ട്. അവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഈശോ അയയ്ക്കപ്പെട്ടവർക്കു നൽകുന്നു. അവരെ ഏല്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കണമെങ്കിൽ ആ നിർദ്ദേശങ്ങൾ മുഴുവനായും പാലിക്കേണ്ടതുണ്ട്.

ഇന്ന് നമ്മെയും ജീവിതത്തിലെ ഓരോരോ സാഹചര്യങ്ങളിലേക്ക് ഈശോ അയയ്ക്കുന്നുണ്ട്. അവിടെയും നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരാൾ എന്ന നിലയിൽ അവിടുന്ന് വചനത്തിലൂടെയും സഭയിലൂടെയും നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും നിയമങ്ങളും ഞാൻ പാലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ ജീവിതം വിജയിക്കും അല്ലെങ്കിൽ പരാജയപ്പെടും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.